Uncategorized
‘ചെറിയൊരു വ്യത്യാസമുണ്ട് വർമ സാറേ…’; സരിന് എതിരായ ലൈംഗിക ആരോപണത്തിൽ മാനനഷ്ട കേസ് ഫയൽ ചെയ്തതായി സൗമ്യ

പാലക്കാട്: ഡോ. പി സരിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ട്രാൻസ്ജെൻഡർ യുവതിയും കോൺഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് അയച്ചതായി സരിന്റെ ഭാര്യ സൗമ്യ സരിൻ. രാഗരഞ്ജിനിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യ അറിയിച്ചത്. ഈ ആരോപണം രാഗരഞ്ജിനി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസിലാകും എന്നും സൗമ്യ കുറിച്ചു.




