Uncategorized
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത; നിർമാണോദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

വയനാട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണോദ്ഘാടനം നാളെ നടക്കും. വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആനക്കാം പൊയിലിൽ പദ്ധതിയുടെ ഔദ്യോഗിക നിർമാണോദ്ഘാടനം നിർവഹിക്കും.
താമരശേരി ചുരത്തിൽ ഗതാഗത കുരുക്കുകളും റോഡ് തകർച്ചയും ഉണ്ടാവുമ്പോഴെല്ലാം വർഷങ്ങളായി ചർച്ചചെയ്യപ്പെടുന്ന പദ്ധതിയാണ് തുരങ്ക പാത. താമരശ്ശേരി ചുരത്തിൻ്റെ ബദലായി നാലുവരി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ജൂൺ 18ന് ലഭിച്ചതോടെയാണ് പ്രധാന കടമ്പകൾ കടന്ന് നിർമാണ പ്രവൃത്തിയിലേക്ക് പദ്ധതി എത്തുന്നത്. മലയോര പ്രദേശത്തെ മനുഷ്യരുടെ മുഴുവൻ സ്വപ്നവും പ്രതീക്ഷയുമായാണ് ഈ പദ്ധതി.




