Uncategorized

എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിൽ

ഉളിക്കൽ: കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഉളിക്കൽ നുച്യാട് മേഖലയിൽ നടത്തിയ പരിശോധനയിൽ ആഡംബര കാറിൽ എത്തിച്ച എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിലായി.നുച്യാട് പൊമ്മാണിച്ചി ഹൌസിൽ പി. മുബഷീർ (31) ആണ് അറസ്റ്റിലായത്. ഇയാളുടെ കാറിൽ നിന്നും 15. 66ഗ്രാം എം ഡി എം എ യും 937 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടികൂടി.സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിൽ nadathiya പരിശോധനയിലാണ് prathi പിടിയിലായത്.

പ്രതി മേഖലയിൽ എം ഡി എം എ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബംഗലൂരുവിൽ നിന്ന് തിങ്കളാഴ്ച്ച രാവിലെയാണ് പ്രതി നാട്ടിൽ എത്തിയത്. ബാംഗ്ലൂരിൽ നിന്ന് എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. നിരവധി പേരാണ് ഇയാളിൽ നിന്നും ലഹരി വസ്തുക്കൾ വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നത്. സംസ്ഥാനത്തെ നിരവധിപോലീസ് സ്റ്റേഷനുകളിൽ ഇയാൾ മയക്കുമരുന്ന് കേസ്സുകളിലുൾപ്പെടെ പ്രതിയാണ്. അസിസ്റ്റന്റ് ഇസ്പെക്ടർമാരായ പി.കെ. അനിൽകുമാർ, ആർ.പി. അബ്ദുൽ നാസർ, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് പി.പി. സുഹൈൽ, കെ. ഉമേഷ്, എക്സൈസ് കമ്മീഷണർ സക്വാഡ് അംഗങ്ങളായ പി.ജലിഷ് , പി.വി. ഗണേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ പി. സീമ, അസിഎക്സൈസ് ഡ്രൈവർ സി. അജിത്ത് എന്നിവരാണ് prathiye പിടികൂടിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർ നടപടികൾക്കായി വടകര എൻ ഡി പി എസ് കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button