Uncategorized

ഷോയ്ക്കിടെ ഭിന്നശേഷിക്കാരെ പരിഹസിച്ച സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോയ്ക്കിടെ ഭിന്നശേഷിക്കാരെ പരിഹസിച്ച് തമാശ പറഞ്ഞ സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ക്ഷമാപണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരെ പരിഹസിച്ച് വിവേകശൂന്യമായ തമാശകൾ പറഞ്ഞതിന് സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരായ സമയ് റെയ്‌ന, വിപുൻ ഗോയൽ, ബൽരാജ് പരംജീത് സിംഗ് ഘായ്, സോണാലി തക്കർ, നിഷാന്ത് ജഗദീഷ് തൻവാർ എന്നിവരെ എന്നിവർക്കെതിരെ എസ്‌എം‌എ ക്യൂർ ഫൗണ്ടേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശം. കോടതിയിൽ നടത്തിയ ക്ഷമാപണം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും നത്തണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയമാരോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button