Uncategorized

ഓണത്തിന് ആശ്വാസം; സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണയ്ക്ക് 339 രൂപ മാത്രം, വാർത്ത പങ്കുവെച്ച് മന്ത്രി

തിരുവനന്തപുരം: ഓണത്തിന് ആശ്വാസമായി വെളിച്ചെണ്ണ വില. സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 339 രൂപയ്ക്ക് നൽകും. സബ്സിഡിയേതര വെളിച്ചെണ്ണ 389 രൂപയ്ക്കും ലഭിക്കും. ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയിലാണ് മന്ത്രി ജി ആർ അനിൽ ഈ ആശ്വാസ വാർത്ത പങ്കുവെച്ചത്.

അതേ സമയം, ഓണക്കാലത്ത് ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ സപ്ലൈക്കോ വിപണിയിൽ ഇറക്കിയിരുന്നു. പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്, പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട എന്നിവയാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നടി റീമ കല്ലിങ്കലിന് പുതിയ ഉത്പന്നങ്ങളുടെ ആദ്യ വില്പന നടത്തിയിരുന്നു. ഓണകിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ തുടങ്ങും എന്നും ഓണച്ചന്തകൾ ആരംഭിച്ചാൽ വെളിച്ചെണ്ണ വില പരമാവധി കുറയുമെന്നും പറഞ്ഞ മന്ത്രി ഓണച്ചന്തയിലെക്കുള്ള അവശ്യസാധനങ്ങൾ ഇപ്പോൾ തന്നെ സംഭരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button