Uncategorized
20കാരിയെ കൊന്നു കത്തിച്ച സംഭവം, പ്രതി പിടിയിൽ, പെണ്‍കുട്ടിയുമായി 2 വര്‍ഷത്തെ ബന്ധം, വിവാഹത്തിന് നിര്‍ബന്ധിച്ചതിനാൽ കൊലപാതകം

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ കൊലപാതകത്തിൽ പ്രതി ചേതൻ പിടിയിൽ. ഇരുപതുകാരിയെ കൊലപ്പെടുത്തി പെട്രൊളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്നത്. ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിന് മൊഴി നൽകി. തിരിച്ചറിയാതിരിക്കാൻ പെട്രോളൊഴിച്ച് കത്തിച്ചു. വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയതിനാൽ കൊലപ്പെടുത്തിയതെന്നും പെൺകുട്ടിയുമായി 2 വർഷത്തെ അടുപ്പമുണ്ടെന്നും പ്രതി ചേതൻ പൊലീസിന് നൽകിയ മൊഴിയിലുണ്ട്. ഇരുപതുകാരി ഇതിനിടെ മറ്റൊരാളുമായി പ്രണയത്തിലായി. ഗർഭിണിയായപ്പോൾ ബന്ധുക്കൾ വിവാഹം കഴിക്കാൻ നിർബന്ധിച്ചെന്നും പ്രതി. ദേശീയപാതയോരത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പാതി കത്തി, നഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.




