24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • വീടിന് സമീപം പാർക്ക് ചെയ്ത ഓട്ടോറിക്ഷ കേടുവരുത്തിയതായി പരാതി
Peravoor

വീടിന് സമീപം പാർക്ക് ചെയ്ത ഓട്ടോറിക്ഷ കേടുവരുത്തിയതായി പരാതി

പേരാവൂർ : വീടിന് സമീപം പാർക്ക് ചെയ്ത ഓട്ടോറിക്ഷ കേടുവരുത്തിയതായി പരാതി . പേരാവൂർ സ്റ്റാൻഡിലെ മാവിലേരി രജീഷിന്റെ ഓട്ടോയാണ് ( മല്ലൻ ) സാമൂഹ്യ വിരുദ്ധർ വ്യാഴാഴ്ച രാത്രി നശിപ്പിച്ചത് . വീടിനടുത്ത പ്രഗതി കോളേജിനു സമീപം രാത്രിയിൽ പാർക്ക് ചെയ്ത ഓട്ടോയുടെ ബോഡിയിലുള്ള റക്സിൻ ഷീറ്റ് ബ്ലേഡ് കൊണ്ട് കീറിയ നിലയിലാണുള്ളത് . ഇന്നലെ പ്രദേശവാസിയായ ഒരാൾക്ക് വേണ്ടി ഓട്ടം പോയതുമായി ബന്ധപ്പെട്ട് രാത്രിയിൽ ഒരാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി രജീഷ് പറഞ്ഞു . പേരാവൂർ പോലീസിൽ പരാതി നല്കി .

Related posts

സ്കൂട്ടറിൽ കടത്തുകയായിരുന്ന പതിനാറ് കുപ്പി വിദേശ മദ്യവുമായി വായന്നൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

ബിജെപി പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി

Aswathi Kottiyoor

പേരാവൂർ ചുമട്ട് തൊഴിലാളി യൂണിയന്‍ യൂണിറ്റില്‍ നിന്നും മുപ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സി. പ്രദീപ് കുമാറിനുള്ള യാത്രയയപ്പ് ചടങ്ങ് നടത്തി…………

Aswathi Kottiyoor
WordPress Image Lightbox