22.2 C
Iritty, IN
September 28, 2024
  • Home
  • Kottiyoor
  • കെ സി വൈ എം ചുങ്കക്കുന്ന് മേഖല ഫാദർ സ്റ്റാൻ സ്വാമിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
Kottiyoor

കെ സി വൈ എം ചുങ്കക്കുന്ന് മേഖല ഫാദർ സ്റ്റാൻ സ്വാമിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ചുങ്കക്കുന്ന് :സാമൂഹിക പ്രവർത്തകനും അധസ്ഥിത മേഖലയുടെ ഉന്നമന്നത്തിനായും പ്രവർത്തിച്ച ജെസ്യുട്ട് സഭ വൈദികൻ ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ കെ സി വൈ എം ചുങ്കക്കുന്ന് മേഖല ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും പ്രതിഷേധ സദസ്സും കൊട്ടിയൂർ ടൗണിൽ വെച്ച് നടത്തി. മേഖല പ്രസിഡന്റ്‌ ഡെറിൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു, കെ.സി.വൈ.എം തലശ്ശേരി രൂപത പ്രസിഡന്റ് വിപിൻ മാറുക്കാട്ടുക്കുന്നേൽ സദസ്സ് ഉദ്ഘാടനം ചെയ്തു .മേഖല ഡയറക്ടർ ഫാ. ജിഫിൻ മുട്ടപ്പള്ളി, കൊട്ടിയൂർ യൂണിറ്റ് ഡയറക്ടർ ഫാ. ജിതിൻ ഇടചിലാത്ത്, വൈസ് പ്രസിഡന്റ്‌ ബെറ്റി പുതുപ്പറമ്പിൽ, സെക്രട്ടറി വിമൽ കൊച്ചുപുരക്കൽ, സോനു തടത്തിൽ, ബിനിൽ മറ്റത്തിൽ, ജോഷൽ ഈന്തുങ്കൽ, വിനീഷ് മഠത്തിൽ, സിസിൽ മാളിയെക്കൽ, ഷെറിൻ കാട്ടുക്കുന്നേൽ, ആന്മരിയ കളത്തിൽ, ജിൽട്ടൻ കൊച്ചുവെമ്പള്ളി എന്നിവർ നേതൃത്വം നൽകി.

Related posts

കശുമാവിൻ തോട്ടം നശിച്ചിട്ട് രണ്ടുവർഷം: നഷ്​ടപരിഹാരമില്ല

Aswathi Kottiyoor

.ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷന്റെയും കേളകം സി.വി. എൻ കളരിയുടെയും ആഭിമുഖ്യത്തിൽ

Aswathi Kottiyoor

വീടിന് മുകളില്‍ മരം പൊട്ടി വീണ് 2 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox