Uncategorized

ഒരു ഗ്രാമത്തിന്റെ ശലഭ വൈവിധ്യം പുസ്തകമാകുന്നു; ഓക്കില പ്രകാശനം 12ന്

കേളകം: കേളകത്തെ ശലഭ വൈവിധ്യങ്ങളുടെ നേർപകർപ്പായി -ഓക്കില ഒരുങ്ങുന്നു. കേളകം ഗ്രാമപഞ്ചായത്തിൻ്റെയും സംസ്ഥാന ഹരിതകേരളം മിഷൻ യും ആഭിമുഖ്യത്തിലാണ് കേ ളകത്തെ പൂമ്പാറ്റകളെ ആസ്‌പദമാക്കി പഠനഗ്രന്ഥം തയാറാക്കുന്നത്.

കേരളത്തിൽ ഇതുവരെ കണ്ടെത്തിയ 327 ചിത്രശലഭങ്ങളുടെ അമ്പത് ശതമാനവും ഈ കൊച്ചു പഞ്ചായത്തിൽ നിന്നും പരിസ്ഥിതി പ്രവർത്തകനായ നിഷാദ് മണത്തണയും സഹപ്രവർത്തകനായ വിമൽകുമാറും ചേർന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ചിത്രശലഭസങ്കേതത്തിന്റെ സാമീപ്യം കേളകത്തെ ശലഭ വൈവിധ്യത്തിന് നിദാനമെന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ പ്രശസ്തനായ ശാസ്ത്രജ്ഞനും പക്ഷി – ചിത്രശലഭനിരീക്ഷകനുമായ ഡോ. മുഹമ്മദ് ജാഫർ പാലോട്ട് കുറിച്ചു. കേളകം ശലഭഗ്രാമമായി പ്രഖ്യാപിക്കാനുള്ള ആദ്യ പടിയാവുന്നതാണ് ഈ സംരഭം .

ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കാം ഒരു പഞ്ചായത്തിലെ ചിത്ര ശലഭ വൈവിധ്യത്തിന്റെ സചിത്ര പുസ്ത‌കമിറക്കുന്നതെന്ന് ജാഫർ പാലോട്ട് കുട്ടിച്ചേർത്തു. പ്രശ സ്‌ത പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ നിഷാദ് മണത്തണ പകർത്തിയ 164 ഇ നം ചിത്രശലഭങ്ങളാണ് ഈ പുസ്‌തകത്തിലൂടെ പരിചയപെടുത്തുന്നത്.

പരിസ്ഥിതി പ്രവർത്തനവും ഫോട്ടോഗ്രാഫിയുമിഷ്‌ടപ്പെട്ട നിഷാദ് മണത്തണയുടെ ഒരു വർഷത്തെ കഠിന പരിശ്രമത്തിൻ്റെ ഫലമായാണ് 164 ഇനം ശലഭങ്ങളുടെ പടമെടുത്തത്. പൂമ്പാറ്റക ൾക്കൊപ്പമുള്ള സഞ്ചാരത്തിനി ടെയാണ് വിത്യസ്‌തമായ ഒരു ആശയം രൂപപെടുന്നതെന്നും ബാവലി പുഴയും ചീങ്കണ്ണിപ്പുഴയും തെളിഞ്ഞൊഴുകുന്ന പ്രകൃതി ര മണീയമായ കേളകം പഞ്ചായത്തിലെ പൂമ്പാറ്റകളെ പകർത്തി പുസ്തകമാക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിന്റെയും, ഭരണസമിതിയുടെയും, ഹരിതകേരളം മിഷൻ്റെയും പിന്തുണയും, പൂമ്പാറ്റ നിരീക്ഷകൻ വിമൽ കുമാർ കൂടി ഒപ്പം ചേർന്നതോടെ ‘ഓക്കില’ക്ക് രൂപം കൊടുത്തുവെന്നും നിഷാദ് മണത്തണ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button