Uncategorized
വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റിൻറെ നേതൃത്വത്തിൽ വ്യാപാരി ദിനം ആചരിച്ചു.

അടക്കാത്തോട് : ദേശീയ വ്യാപാരിദിനാഘോഷങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം ആചരിച്ചു. വ്യാപാരഭവനിൽ സംഘടിപ്പിച്ച പരിപാടി യൂനിറ്റ് ജനറൽ സിക്രട്ടറി വി.ഐ.സൈദ് കുട്ടി ഉൽഘാടനം ചെയ്തു.കെ.പി.ഹസൻകുട്ടി, വിൽസൻ കട്ടക്കൽ, റഫീഖ് കാവുങ്കൽ, വി.ഐ. സാലി, എം.കെ.ഷാജി മോൻ, തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് അടക്കാത്തോട് ടൗൺ ശുചീകരണവും, പായസ വിതരണവും നടത്തി




