സംസ്ഥാനത്തു മഴയും കാറ്റും ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഈ മാസം 30 വരെ അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.
ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കര്‍ഷകര്‍ക്ക് കൃത്യമായി അപേക്ഷകള്‍ നല്കാന് കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു നല്‍കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 704.22 കോടിയുടെ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.