Uncategorized
ഓവലിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും വിജയം; ഇംഗ്ലണ്ടിനെ ആറ് റൺസിന് തോൽപ്പിച്ചു

ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ഇംഗ്ലണ്ടിനെ 6 റൺസിന് തോൽപ്പിച്ചു. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. വിജയത്തോടെ പരമ്പര ഇന്ത്യ സമനിലയിൽ ആക്കി(2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്ക് വിജയം ഒരുക്കിയത്. പരാജയത്തിലേക്ക് ഇന്ത്യ പോകുമെന്ന മത്സരമാണ് തിരികെ പിടിച്ചത്.




