Uncategorized
മൊണ്ടാനയിലെ ബാറിൽ വെടിവയ്പ്പ്; നാലുപേർ കൊല്ലപ്പെട്ടു, പ്രതിക്കായി അന്വേഷണം

മിസ്സൗള: മൊണ്ടാനയിലെ ഒരു ബാറിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അനക്കോണ്ടയിലെ ദി ഔൾ ബാറിൽ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് വെടിവയ്പ്പ് നടന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മൊണ്ടാന ഡിവിഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.
നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. എആർ 15 റൈഫിളുമായെത്തിയ മൈക്കൾ പോൾ ബ്രൗൺ എന്നയാളാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക സൂചന. 45 വയസുകാരനായ മൈക്കിൾ ബാറിനടുത്ത് താമസിച്ചിരുന്നയാളാണ്. ഇയാളെ പിടികൂടാനായിട്ടില്ല.




