Uncategorized
എംഡിഎംഎയുമായി യുവതി ന്യൂ മാഹി പൊലീസിന്റെ പിടിയിൽ

തലശേരി’മാഹിയിൽ പരിമഠം പാലം ഭാഗത്തു നിന്നും എം.ഡി.എം.എയുമായി യുവതിയെ പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിനിയായ പി.കെ റുബൈദയിൽ നിന്നും മാരക ലഹരി വസ്തുവായ എംഡിഎംഎ ന്യൂ മാഹി പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് കണ്ടെടുത്തത്.റുബൈദയെ ന്യൂ മാഹി പരിമഠം ഹൈവേയുടെ സമീപത്ത് വെച്ചാണ് പിടികൂടിയത്. പ്രതിയിൽ നിന്നും 1.389 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.
ന്യൂ മാഹി പൊലീസ് സ്റ്റേഷൻ എസ് ഐ എം പ്രശോഭ് , എഎസ്ഐ ശ്രീജ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സ്വപ്നാറാണി, സോജേഷ്, സിവിൽ പൊലീസ് ഓഫീസർ മാരായ റിജിൽനാഥ്, ഡാൻസാഫ് ടീം അംഗങ്ങളും റെയ്ഡിൽ പങ്കെടുത്തു.




