Uncategorized

ദുബായ് റിമോട്ട് വിസ; ഒരു വർഷം കാലാവധി.. വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം? അറിയാം

യുഎഇയിൽ നിന്ന് റിമോട്ട് ജോലി ചെയ്യാൻ താത്പര്യപ്പെടുന്നുണ്ടോ? എന്നാൽ അത്തരക്കാർക്ക് പ്രത്യേക റിമോട്ട് വർക്ക് വിസ യു എ ഇ അനുവദിക്കുന്നുണ്ട്. ഒരു വർഷത്തേക്കായിരിക്കും വിസയുടെ കാലാവധി. വിസ പുതുക്കാനും നിങ്ങൾക്ക് സാധിക്കും.ഡിജിറ്റൽ നൊമാഡുകളുടെ പ്രിയ ഡെസ്റ്റിനേഷനായി ദുബായി മാറിക്കഴിഞ്ഞു. ലോക റാങ്കിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ രാജ്യം. 2023 ൽ നാലാമതായിരുന്നു ദുബായിയുടെ സ്ഥാനം.

എന്താണ് യു എ ഇയുടെ വർച്വൽ വർക്ക് വിസ എന്ന് നോക്കാം യു എ ഇക്ക് പുറത്തുള്ള രാജ്യങ്ങളിൽ റിമോട്ട് ജോലി ചെയ്യുന്നർക്കാണ് വിസ ഉപയോഗപ്പെടുത്താൻ സാധിക്കുക. ഒരു ലോക്കൽ സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ ഒരു വർഷം വരെ രാജ്യത്ത് താമസിക്കാൻ ഇതുവഴി സാധിക്കും.

എന്താണ് ഈ വിസ കൊണ്ടുള്ള ഗുണം?

ദുബായിൽ ഒരു വർഷത്തോളം താമസിക്കാം. കാലാവധി കഴിഞ്ഞാൽ വിസ പുതുക്കാനും സാധിക്കും. സ്പോൺസർമാരുടെ ആവശ്യമില്ല. യു എ ഇയിലെ എല്ലാ പൊതുസേവനങ്ങളും ഉപയോഗിക്കാം.ദുബായിലേക്ക് എപ്പോൾ വേണമെങ്കിലും വരാനും പോകാനും സാധിക്കുന്നതാണ് പ്രധാന പ്രത്യേകത.ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാനുള്ള സൗകര്യവും. മാത്രമല്ല നിങ്ങളുടെ കുട്ടികൾക്ക് യുഎഇയിലെ സ്കൂളുകൾ പഠിക്കാനുള്ള അവസരവും ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button