Uncategorized

സ്വർണവില കുറഞ്ഞു; വിപണിയിൽ വീണ്ടും ആശ്വാസം

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ആശ്വാസം. കഴിഞ്ഞ ഒരാഴ്ചയായി കുറവുണ്ടായിരുന്ന വിപണിയിൽ ഇന്നലെ പവന് 480 രൂപയാണ് കൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും കുറഞ്ഞത്. ജൂലൈ 23നാണ് സ്വർണവില 75000 വും കടന്ന് സർവ്വകാല റെക്കോർഡിലെത്തിയിരുന്നത്. നിരക്കുകൾ മാറ്റമില്ലാത്തതിനാൽ ഇന്ന് 73,360 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 9170 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് നൽകേണ്ടത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button