Uncategorized

രണ്ട് ദിവസമായി വീടിന് പുറത്ത് കാണുന്നില്ല, അയൽക്കാർ നോക്കിയപ്പോൾ മരിച്ച നിലയില്‍; ദമ്പതികളുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി: എറണാകുളം പെരുമ്പിള്ളി അസീസി സ്കൂളിന് സമീപം ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാരോളിൽ കെ എ സുധാകരൻ (75), ഭാര്യ ജിജി സുധാകരൻ (70) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സുധാകരന്‍റെ കാലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ ആയിരുന്നു.രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാതിരുന്നതിനെത്തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഞാറയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button