ഇത് ‘സ്കോട്ട്ലൻഡ് ഓഫ് ഇന്ത്യ’, അതും കേരളത്തിന് തൊട്ടടുത്ത്; ഹരംപിടിപ്പിക്കും കാഴ്ചകളുള്ള കിടിലൻ സ്പോട്ട്

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, മൂടൽമഞ്ഞ് മൂടിയ കുന്നുകൾ, സമൃദ്ധമായ കാപ്പിത്തോട്ടങ്ങൾ, തണുത്ത, മിതശീതോഷ്ണ കാലാവസ്ഥ എന്നിവയാണ് കൂർഗിന് ഈ വിശേഷണം സമ്മാനിച്ചത്. സ്കോട്ട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളുടെ മനോഹാരിത കൂർഗ് അതേപടി പ്രതിഫലിപ്പിക്കുന്നുണ്ട്.
നാഗർഹോള ദേശീയോദ്യാനം
ആനകളുടെയും കടുവകളുടെയും നിരവധി പക്ഷികളുടെയും ആവാസ കേന്ദ്രമായ കൂർഗിലെ നാഗർഹോള ദേശീയോദ്യാനം മൃഗസ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കുമെല്ലാം അനുയോജ്യമാണ്. ആബി, ഇരുപ്പ് വെള്ളച്ചാട്ടങ്ങളാണ് കൂർഗിലെ മറ്റ് പ്രധാന ആകർഷണങ്ങൾ.
‘ഇന്ത്യയുടെ കോഫി ക്യാപിറ്റൽ’
പ്രകൃതി ഭംഗിക്ക് പുറമേ, ‘ഇന്ത്യയുടെ കോഫി ക്യാപിറ്റൽ’ എന്നും കൂർഗ് അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കാപ്പിത്തോട്ടങ്ങളാണ് കൂർഗിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. രാജ്യത്തെ ഏറ്റവും മികച്ച കാപ്പിത്തോട്ടങ്ങൾ കൂർഗിലാണെന്നാണ് പറയപ്പെടുന്നത്. മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ പശ്ചാത്തലമായി നിൽക്കുന്ന, അന്തരീക്ഷത്തിൽ കാപ്പിയുടെ സുഗന്ധം നിറഞ്ഞുനിൽക്കുന്ന ഇവിടുത്തെ തോട്ടങ്ങളിലൂടെ നടക്കുമ്പോൾ ലഭിക്കുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.




