Uncategorized
സഹകരണ പെൻഷൻ ബോർഡ് മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറുന്നു

സഹകരണ പെൻഷൻകാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് സഹകരണ പെൻഷൻകാരുടെ നിശ്ചിത പ്രൊഫോമ പ്രകാരമുള്ള വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപന അധികാരികളിൽനിന്ന് സ്വീകരിക്കാനുള്ള പെൻഷൻ ബോർഡിന്റെ കോട്ടയം ജില്ലയിലെ സിറ്റിംഗ് മേയ് 13 മുതൽ 15 വരെനടക്കും. 13-ന് കോട്ടയം എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് സൊസൈറ്റി ഹാൾ, 14-ന് കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് ഹാൾ, 15-ന് പാലാ കിഴതടിയൂർ സർവീസ് സഹകരണബാങ്ക് ഹാൾ എന്നിവിടങ്ങളിലാണ് സിറ്റിംഗ്.
സഹകരണ പെൻഷൻകാർക്ക് മസ്റ്ററിംഗ് ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലൈഫ് സർട്ടിഫിക്കറ്റ് ജിവൻരേഖ വഴിയാണ്് പ്രൊഫോമ വിവരങ്ങൾ ശേഖരിക്കുന്നത്. പെൻഷൻ ബോർഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകർപ്പും ഉൾപ്പെടുത്തിയാണ് രേഖകൾ സമർപ്പിക്കേണ്ടത്.




