24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​നം അ​​​ഞ്ചു​​​വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ര്‍​ണ​​​മാ​​​യും പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്
Kerala

ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​നം അ​​​ഞ്ചു​​​വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ര്‍​ണ​​​മാ​​​യും പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്

ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​നം അ​​​ഞ്ചു​​​വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ര്‍​ണ​​​മാ​​​യും പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്. അ​​​ത​​​തു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ യോ​​​ഗം വി​​​ളി​​​ച്ചു​​​കൂ​​​ട്ടി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

കോ​​​ഴി​​​ക്കോ​​​ട്ടെ ആ​​​റു​​​വ​​​രി​​​പാ​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചി​​​ല സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ളു​​​ണ്ട്. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ക്കും. കാ​​​ലി​​​ക്ക​​​ട്ട് പ്ര​​​സ് ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മു​​​ഖാ​​​മു​​​ഖം പ​​​ടി​​​പാ​​​ടി​​​യി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മ​​​ല​​​യോ​​​ര ഹൈ​​​വേ, തീ​​​ര​​​ദേ​​​ശ പാ​​​ത ആ​​​റു​​​വ​​​രി​​​പ്പാ​​​ത, വ​​​യ​​​നാ​​​ട് തു​​​ര​​​ങ്ക​​​പാ​​​ത ഇ​​​വ​​​യെ​​​ല്ലാം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ച് മു​​​ന്നോ​​​ട്ടു​​​പോ​​​കും. മ​​​ല​​​യോ​​​ര ഹൈ​​​വേ​​​ക്ക് ക​​​ണ​​​ക്ടി​​​വി​​​റ്റി​​​യു​​​ണ്ടാ​​​ക്കു​​​ക​​​യെ​​​ന്ന​​​ത് പ്ര​​​ധാ​​​ന​​​മാ​​​ണ്. 13 റീ​​​ച്ചു​​​ക​​​ളു​​​ടെ പ്ര​​​വൃ​​​ത്തി ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. തീ​​​ര​​​ദേ​​​ശ പാ​​​ത​​​യ്ക്ക് സ്ഥ​​​ല​​​മേ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി തൊ​​​ഴി​​​ലാ​​​ളി​ സം​​​ഘ​​​ട​​​ന​​​ക​​​ളു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രു​​മാ​​യി ച​​​ര്‍​ച്ച​​​ന​​​ട​​​ത്തി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കും.

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ല്‍ ജൂ​​​ണ്‍ ഏ​​​ഴോ​​​ടെ മൊ​​​ബൈ​​​ല്‍ ആ​​​പ് നി​​​ല​​​വി​​​ല്‍ വ​​​രും. റോ​​​ഡി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളു​​​ള്‍​പ്പെ​​​ടെ മൊ​​​ബൈ​​​ലി​​​ല്‍ പ​​​ക​​​ര്‍​ത്തി ആ​​​ളു​​​ക​​​ള്‍​ക്ക് ഇ​​​തി​​​ല്‍ അ​​​പ്‌​​​ഡേ​​​റ്റ് ചെ​​​യ്യാം. ഇ​​​തു പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ളും. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​നേ​​​ര​​​ത്തെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തും കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും. ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ല്‍ നി​​​ശ്ചി​​​ത സ​​​മ​​​യം ഈ ​​​ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​വ​​​ഴി നേ​​​രി​​​ട്ട് പ​​​രാ​​​തി​​​ക​​​ള്‍ കേ​​​ള്‍​ക്കും. സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​ക​​​ള്‍ കൈ​​​യേ​​​റി​​​യ വ​​​കു​​​പ്പി​​​ന്‍റെ ഭൂ​​​മി​​​യെ​​​ല്ലാം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​നി​​​പ്പോ​​​ള്‍ അ​​​നു​​​യോ​​​ജ്യം ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്. ആ​​​ഭ്യ​​​ന്ത​​​ര ടൂ​​​റി​​​സ​​​ത്തി​​​ന് പു​​​തി​​​യ ഡെ​​​സ്റ്റി​​​നേ​​​ഷ​​​നു​​​ക​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്ക​​​ണം. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ വേ​​​ണ്ട അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ക​​​ണ​​​ക്ടി​​​വി​​​റ്റി​​​യും ഉ​​​ണ്ടാ​​​ക്ക​​​ണം. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് മു​​​ഴു​​​വ​​​ന്‍ ജി​​​ല്ല​​​യി​​​ലെ​​​യും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി. ഓ​​​രോ ഗ്രാ​​​മ​​​ത്തി​​​ന്‍റെ​​​യും പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ​​​യും ടൂ​​​റി​​​സം സാ​​​ധ്യ​​​ത​​​കൂ​​​ടി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി വി​​​ക​​​സി​​​പ്പി​​​ച്ചാ​​​ല്‍ വ​​​ലി​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​വും.

കേ​​​ര​​​ള​​​ത്തെ ല​​​ക്ഷ​​​ദ്വീ​​​പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​ക​​​ളും ന​​​ട​​​പ്പാ​​​ക്കും. അ​​​വി​​​ടു​​​ത്തെ ആ​​​ളു​​​ക​​​ള്‍​ക്കു​​​കൂ​​​ടി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക. ല​​​ക്ഷ​​​ദ്വീ​​​പി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ബേ​​​പ്പൂ​​​ര്‍ തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര​​​വി​​​ക​​​സ​​​ന​​​ത്തി​​​ന് മാ​​​സ്റ്റ​​​ര്‍ പ്ലാ​​​നു​​​ണ്ടാ​​​ക്കും. തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ആ​​​ഴം ആ​​​റു​​​മീ​​​റ്റാ​​​ക്കും. ഇ​​​തി​​​നാ​​​യി 60 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ഗ​​​വ​​​ര്‍​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ടെ വ​​​ലി​​​യ ച​​​ര​​​ക്കു​​​ക​​​പ്പ​​​ല്‍ വ​​​രാ​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്തും.

കോ​​​ഴി​​​ക്കോ​​​ട് കെ​​​ടി​​​ഡി​​​സി​​​യു​​​ടെ പു​​​തി​​​യ ഹോ​​​ട്ട​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ല്‍ ച​​​ര്‍​ച്ച ന​​​ട​​​ന്നു. വൈ​​​ക്കം മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​റി​​​ന്‍റെ സ്മാ​​​ര​​​കം ഈ ​​​സ​​​ര്‍​ക്കാ​​​റി​​​ന്‍റെ കാ​​​ല​​​ത്ത് ത​​​ന്നെ ഉ​​​യ​​​രും.

മാ​​​നാ​​​ഞ്ചി​​​റ -വെ​​​ള്ളി​​​മാ​​​ട്കു​​​ന്ന് റോ​​​ഡ് വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ട​​​സ​​​ങ്ങ​​​ളെ​​​ല്ലാം നീ​​​ക്കും. കി​​​ഫ്ബി, റീ​​​ബി​​​ല്‍​ഡ് കേ​​​ര​​​ള തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലു​​​ള്‍​പ്പെ​​​ടു​​​ത്തി 25,000 കോ​​​ടി​​​യി​​​ല്‍​പ​​​രം രൂ​​​പ​​​യു​​​ടെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് പ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ണി​​​പ്പോ​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. നൂ​​​റ് മേ​​​ജ​​​ര്‍ പാ​​​ല​​​വും 72 റെ​​​യി​​​ല്‍​വേ മേ​​​ല്‍​പാ​​​ല​​​വു​​​മെ​​​ല്ലാം ഇ​​​തി​​​ലു​​​ള്‍​പ്പെ​​​ടു​​​ന്നു​​​ണ്ട്. ഇ​​​വ​​​യെ​​​ല്ലാം പെ​​​ട്ടെ​​​ന്ന് പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ആ​​​ദ്യ​​​ല​​​ക്ഷ്യം. ഇ​​​തോ​​​ടൊ​​​പ്പം 20,000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ള്‍ മു​​​ന്നി​​​ലു​​​ണ്ട്. ഇ​​​വ​​​ക്ക് ഭ​​​ര​​​ണാ​​​ന​​​മ​​​തി​​​യു​​​ള്‍​പ്പെ​​​ടെ ല​​​ഭ്യ​​​മാ​​​ക്കി പ്ര​​​വൃ​​​ത്തി ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related posts

ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം ഇന്ന് (ജൂലൈ 28)

Aswathi Kottiyoor

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും.

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox