കണ്ണൂർ: കർഷകദ്രോഹ കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ആചരിച്ച കരിദിനത്തിന് തൊഴിലാളികൾ ഐക്യദാർഢ്യം അർപ്പിച്ചു. ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ തൊഴിലാളികളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലുമായി രണ്ടായിരത്തിലേറെ സ്ഥലങ്ങളിൽ പരിപാടി നടന്നു.
കണ്ണൂർ കാൾടെക്സ് പരിസരത്ത് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ, പയ്യന്നൂർ സിഐടിയു ഓഫീസ് പരിസരത്ത് ജില്ലാ പ്രസിഡന്റ് സി.കൃഷ്ണൻ, മട്ടന്നൂരിൽ എൻ.വി.ചന്ദ്രബാബു, തലശേരി പഴയ ബസ് സ്റ്റാൻഡിൽ എസ്.ഡി. ജയ്സൺ, പുതിയ സ്റ്റാൻഡിൽ ടി.പി. ശ്രീധരൻ, ശ്രീകണ്ഠപുരത്ത് എം.സി. ഹരിദാസൻ, കൂത്തുപറമ്പിൽ എം.സുകുമാരൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.