Uncategorized
ചൈനയില്‍ തകര്‍ത്ത് വീശിയ വിഫ ഇഫക്ട് കേരളത്തിലും; അടുത്ത അഞ്ച് ദിവസം പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ശക്തമായ വിഫ ചുഴലിക്കാറ്റിന്റെ പ്രതിഫലനം കേരളത്തിലും. തെക്കന്‍ ചൈനയിലുൾപ്പെടെ വീശിയടിച്ച വിഫയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതി ശക്തമായ മഴയുണ്ടായേക്കാമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതിതീവ്ര ചുഴലിക്കാറ്റായ വിഫയുടെ അവശിഷ്ടം ചക്രവാത ചുഴിയായി ബംഗാൾ ഉൾക്കടലില്‍ പ്രവേശിക്കും ഇതിന്റെ സ്വാധീനത്തില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം.




