Uncategorized

തലശ്ശേരി നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് വായ്പാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കും

തലശ്ശേരി : തലശ്ശേരി മണ്ഡലത്തിലെ മഞ്ഞോടിയിൽ നഗരസഭ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് കെ.യു.ആർ.ഡി.എഫ്.സി.യിൽ നിന്നും വായ്പ എടുക്കുന്നതിന് അനുമതി നിഷേധിച്ച നടപടി സർക്കാർ പുനഃപരിശോധിക്കും.

ഇതു സംബന്ധിച്ച് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ, അദ്ദേഹത്തിന്റെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

നഗരസഭാ ഭരണസമിതി തീരുമാനത്തിൻ്റെയും വായ്പ്‌പാനുമതി സംബന്ധിച്ച കെ.യു.ആർ.ഡി.എഫ്.സി.യിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലുമാണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ആരംഭിച്ചതെന്നും എൺപത് ശതമാനത്തിലധികം പണി ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും നഗരസഭാധികൃതർ അറിയിച്ചു.

യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിശദാംശങ്ങൾ ആരാഞ്ഞ് വായ്‌പാനുമതി നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുല്ല, ഐ.എ.എസ് വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഐ.എ.എസ്, അഡീഷണൽ ഡയറക്ടർ പി. സി. ബാലഗോപാൽ, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു, അർജ്ജുൻ എസ്. കെ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button