Uncategorized

ശാന്തന്‍പാറയില്‍ സിഎച്ച്ആര്‍ ഭൂമിയില്‍ മരം കൊള്ള; ഏലം കൃഷിയുടെ മറവില്‍ 150ലേറെ മരങ്ങള്‍ മുറിച്ചു കടത്തി

ഇടുക്കി ശാന്തന്‍പാറയില്‍ സിഎച്ച്ആര്‍ ഭൂമിയില്‍ വന്‍മരം കൊള്ള. ഏലം പുനര്‍കൃഷിയുടെ മറവില്‍ 150ലധികം മരങ്ങള്‍ മുറിച്ചു കടത്തി. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഏലം കുത്തകപ്പാട്ട ഭൂമിയില്‍നിന്ന് മരങ്ങള്‍ മുറിക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും പേത്തൊട്ടിയിലെ സി എച്ച് ആര്‍ ഭൂമിയില്‍നിന്നും ചേല, പൂമരം, ചൗക്ക, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ ഇനത്തില്‍ പെട്ട മരങ്ങള്‍ മുറിച്ചു മാറ്റിയെന്നാണ് ആരോപണം. മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന സര്‍വേ നമ്പര്‍ 78/1ല്‍ ഉള്‍പ്പെടുന്ന ഒന്നര ഏക്കര്‍ ഭൂമിയില്‍ നിന്നുമാണ് മരം വെട്ടിയത്. തമിഴ്‌നാട് സ്വദേശികളായ എം ബൊമ്മയ്യന്‍, അയ്യപ്പന്‍ എന്നിവരെ പ്രതികളാക്കി വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button