വന്ദേഭാരതിൽ 15 മിനിറ്റ് മുമ്പ് ടിക്കറ്റ് ബുക്കുചെയ്യാം

തിരുവനന്തപുരം: ദക്ഷിണ റെയിൽവേയ്ക്കു കീഴിലെ എട്ട് വന്ദേഭാരത് എക്സ്പ്രസുകളിൽ 15 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം. ട്രെയിൻ പുറപ്പെടുന്നതിനോ സ്റ്റേഷനുകളിൽ എത്തുന്നതിനോ മുമ്പാണ് കറന്റ് റിസർവേഷൻ അനുവദിക്കുക. വ്യാഴാഴ്ചയാണ് റിസർവേഷൻ സമയം പരിഷ്കരിച്ചത്.
മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് (20631), തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ വന്ദേഭാരത് (20632), ചെന്നൈ എഗ്മൂർ- നാഗർകോവിൽ വന്ദേഭാരത് (20627), നാഗർകോവിൽ- ചെന്നൈ എഗ്മൂർ വന്ദേഭാരത് (20628), കോയമ്പത്തൂർ-ബംഗളൂരു കന്റേ്റോൺമെൻ്റ് വന്ദേഭാരത് (20642), മംഗളൂരു സെൻട്രൽ- മഡ്ഗാവ് വന്ദേഭാരത് (20646), മധുര–ബംഗളൂരു കന്റോൺമെന്റ്റ് വന്ദേഭാരത് (20671), ചെന്നൈ സെൻട്രൽ – വിജയവാഡ വന്ദേഭാരത് (20677) എന്നിവയിലാണ് ടിക്കറ്റ് എടുക്കാനാകുക. എന്നാൽ കേരളത്തിലോടുന്ന ട്രെയിനുകളിൽ മിക്ക ദിവസവും സീറ്റ് ഒഴിവുണ്ടാകാറില്ല.




