Uncategorized

മോദിക്കായി തരൂർ നടത്തുന്നത് വാഴ്ത്തുപാട്ട്, തരൂരിന്റേത് തരം മാറ്റവും അവസരവാദവുമെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാം

തിരുവനന്തപുരം: നെഹ്റു കുടുംബത്തിനെതിരെ ലേഖനം എഴുതിയ ശശി തരൂരിന് വിമർശനവുമായി കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാം രംഗത്ത്. മോദിക്കായി തരൂർ നടത്തുന്നത് വാഴ്ത്തുപാട്ട്. തരൂരിന്റേത് തരം മാറ്റവും അവസരവാദവുമാണ്. വീക്ഷണം ലേഖനത്തിലാണ് വിമർശനം

അതേ സമയം അവഗണനയെന്ന നയതന്ത്രം ശശി തരൂരിനോടാവര്‍ത്തിക്കുകയാണ് ഹൈക്കമാന്‍ഡ്. അടുത്തിടെ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം തള്ളിയത് പോലെ ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ ലേഖനത്തിലൂടെ ഉയര്‍ത്തിയ ആക്ഷേപവും തള്ളാനാണ് തീരുമാനം.തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം ദേശീയ തലത്തിലും കേരളത്തിലും ശക്തമാണ്. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്‍പ് തരൂരിനോട് വിശദീകരണം തേടണമെന്നും, പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി തരൂരിന്‍റെ നടപടിയെ ചോദ്യം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിരുന്നു. പ്രവര്‍ത്തക സമിതി അംഗമായ തരൂരിന്‍റെ കാര്യത്തില്‍ ഹൈക്കമാണ്ട് തീരുമാനമെടുക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

അതേ സമയം അടിയന്തരാവസ്ഥ ലേഖനത്തിന് പിന്നാലെ മോദി സര്‍ക്കാരിനുള്ള പ്രശംസ തരൂര്‍ തുടരുകയാണ്. ശക്തമായ ദേശീയതയാണ് ബിജെപി ഭരണത്തില്‍ പ്രതിഫലിക്കുന്നത്. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു. കഴിഞ്ഞ 78 വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങള്‍ വിദേശ നയത്തിലും രാഷ്ട്രയീയത്തിലും ദൃശ്യമാണ്. ലണ്ടനില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ തരൂര്‍ വാചാലനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button