വിജയോത്സവം സംഘടിപ്പിച്ചു

മാനന്തവാടി: സെന്റ് ജോസഫ്സ് ടി ടി ഐയിൽ 2024 -25 വർഷത്തെ LSS, USS പരീക്ഷയിൽ വിജയികളായവർക്കായി വിജയോത്സവം നടത്തി.14 വിദ്യാർത്ഥികൾക്ക് LSS ഉം 18 വിദ്യാർത്ഥികൾക്ക് USS സ്കോളർഷിപ്പും ലഭിച്ചു. ആഗ്ന ജോസഫ്, ഫിസ ഹന എന്നീ വിദ്യാർത്ഥിനികൾ ഗിഫ്റ്റഡ് വിഭാഗത്തിലുൾപ്പെട്ടു.
ഇന്ന് ഉച്ചക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. സോണി വാഴക്കാട്ട് അധ്യക്ഷtha വഹിക്കുകയും പ്രിൻസിപ്പൽ കെ ജെ ബെന്നി സർ സ്വാഗതം പറയുകയും ഡിവിഷൻ കൗൺസിലർ ഷൈനി ജോർജ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.തുടർന്ന് മാനന്തവാടി ഉപജില്ല ബി.പി.സി സുരേഷ് കെ കെ സമ്മാനദാനം നടതുകയും പിടിഎ പ്രസിഡന്റ് ബിജു പുത്തൻ കണ്ടത്തിൽ ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ആഗ്ന ജോസഫ് , ഹിന ഫാത്തിമ എന്നിവർ എൽ എസ് എസ് യു എസ് എസ് പഠനാനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർഥികൾക്ക് പ്രചോദനം നൽകി. പ്രോഗ്രാം ജനറൽ കൺവീനർ റോബി നന്ദി പറഞ്ഞു.




