24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്വകാര്യ ആശുപത്രികൾ 25% കിടക്കകൾ മാറ്റിവയ്ക്കണം
Kerala

സ്വകാര്യ ആശുപത്രികൾ 25% കിടക്കകൾ മാറ്റിവയ്ക്കണം

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും കി​​​ട​​​ക്ക​​​ക​​​ൾ യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും മൊ​​​ത്തം കി​​​ട​​​ക്ക​​​ക​​​ളു​​​ടെ 25 ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം.

ഓ​​​രോ ദി​​​വ​​​സ​​​വും കി​​​ട​​​ക്ക​​​ക​​​ളു​​​ടെ സ്ഥി​​​തി​​​വി​​​വ​​​ര​​​ക്ക​​​ണ​​​ക്ക് ഡി​​​എം​​​ഒ​​​ക്ക് കൈ​​​മാ​​​റ​​​ണം. ഗു​​​രു​​​ത​​​ര രോ​​​ഗി​​​ക​​​ൾ വ​​​ന്നാ​​​ൽ വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്ക​​​ണം. മി​​​ക​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​ർ, ന​​​ഴ്സു​​​മാ​​​ർ, കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യി​​​ൽ പ്ര​​​ാവീ​​​ണ്യം നേ​​​ടി​​​യ​​​വ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​നം അ​​​നി​​​വാ​​​ര്യ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഡി​​​എം​​​ഒ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ എ​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും ന​​​ൽ​​​ക​​​ണം.

ഐ​​​സി​​​യു​​​ക​​​ളും വെന്‍റിലേ​​​റ്റ​​​റു​​​ക​​​ളും പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ സ​​​ജ്ജ​​​മാ​​​ക്ക​​​ണം. 108 ആം​​​ബു​​​ല​​​ൻ​​​സ്, ഐ​​​എം​​​എ, സ്വ​​​കാ​​​ര്യ ആ​​​ബു​​​ല​​​ൻ​​​സ് എ​​​ന്നി​​​വ യോ​​​ജി​​​ച്ച നി​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​ക​​​ണം. അ​​​മി​​​ത ചി​​​കി​​​ത്സാഫീ​​​സ് ഈ​​​ടാ​​​ക്ക​​​രു​​​ത്. സ​​​ർ​​​ക്കാ​​​ർ നി​​​ശ്ചി​​​ത നി​​​ര​​​ക്ക് അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത്ത് ഏ​​​ജ​​​ൻ​​​സി​​​യു​​​മാ​​​യി എം​​​പാ​​​ന​​​ൽ ചെ​​​യ്യ​​​ണം. 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കു​​​ള്ള മു​​​ഴു​​​വ​​​ൻ ചെ​​​ല​​​വും കൈ​​​മാ​​​റും. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

കാ​​​രു​​​ണ്യആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഒ​​​ന്നാ​​​മ​​​ത്തെ കോ​​​വി​​​ഡ് ത​​​രം​​​ഗ​​​ത്തി​​​ൽ 60.47 കോ​​​ടി രൂ​​​പ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യ​​​വ​​​ർ​​​ക്കാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ചു. കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യ 4936 പേ​​​രുടെയും റ​​​ഫ​​​ർ ചെ​​​യ്ത 13,236 പേ​​​രു​​​ടെയും ചി​​​കി​​​ത്സാച്ചെല​​​വ് സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

വയനാട്ജില്ലയിലെ 17 ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും കാറ്റും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Aswathi Kottiyoor

സൗജന്യ ചികിത്സാ പദ്ധതിയായ കാരുണ്യക്ക് 200 കോടി കൂടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox