കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകക്കേസിലെ പ്രതി രതീഷിന്റെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു. കൊലക്കേസിൽ പ്രതികളായിട്ടുള്ള ചില സിപിഎമ്മുകാർ ദുരൂഹസാഹചര്യത്തിൽ മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ, തലശേരിയിലെ ഫസൽ, അരിയിൽ ഷുക്കൂർ എന്നിവരുടെ കൊലക്കേസുകളിലെ ചില പ്രതികൾ ഇത്തരത്തിൽ മരിച്ചിട്ടുണ്ട്. രതീഷിന്റേത് ആത്മഹത്യയല്ല. സിപിഎം നേതാക്കളുടെ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കൊലപാതകമാണെന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.
രതീഷിന്റെ മരണത്തെക്കുറിച്ച് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കെ.കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു.
previous post