Uncategorized
ശ്രീനാരായണ എൽ പി സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

കൊട്ടിയൂർ :- കൊട്ടിയൂർ ശ്രീനാരായണഎൽ.പി. സ്കൂൾ ഭാഷാ ക്ലബിൻ്റെയും ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തിൽ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ പി.കെ.ദിനേശ് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ഇ എൻ രാജേന്ദ്രൻ, അധ്യാപകരായ കെ.പി.പസന്ത്, ആർ. രാജി , പി.ജി. അജീഷ് എന്നിവർ സംസാരിച്ചു.




