Uncategorized

ഓൺലൈൻ ട്രേഡിങിന്‍റെ പേരില്‍ 1.3 കോടി രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ആലപ്പുഴ: ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരില്‍ ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് പലതവണയായി പണം തട്ടിയ പ്രതി അറസ്റ്റില്‍. വെൺമണി സ്വദേശിയുടെ കൈയിൽനിന്ന് 1.3 കോടി രൂപ തട്ടിയെടുത്ത കേസിൽ രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശിയായ സുനിലിനെ (26) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ബോർഡറായ ശ്രീഗംഗാനഗറിൽ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് പ്രതിയെ പിടികൂടിയത്.

വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വെള്ളിയാഴ്ച ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button