Uncategorized
യു ടേണടിച്ച് പി ജയരാജന്‍,റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ വിയോജിപ്പില്ല,സർക്കാർ തീരുമാനത്തിന് ഒപ്പം

കണ്ണൂര്‍: റവാഡ ചന്ദ്രശേഖറിനെ പുതിയ ഡിജിപിയായി നിയമിച്ചതിനെ പരോക്ഷമായി തള്ളിയ പി ജയരാജന്‍, പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ യു ടേണടിച്ച് രംഗത്ത്. സർക്കാർ തീരുമാനത്തിന് ഒപ്പമാണ് താൻ. മെറിറ്റ് അടിസ്ഥാനത്തിൽ ആണ് സർക്കാർ തീരുമാനം. മന്ത്രിസഭാ തീീരുമാനത്തെ താന്‍ എതിര്‍ത്തിട്ടില്ല. കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഇന്ന് ഒഴിഞ്ഞു മാറി.
മന്ത്രിസഭാ യോഗത്തെ എതിർത്ത് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് പാർട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടണ്ട്. താനും പാർട്ടി നേതൃത്വത്തിന്‍റെ ഭാഗം തന്നെയാണ് പുതിയ ഡിജിപിയുടെ നിയമനം രക്തസാക്ഷി കുടുംബം ഉൾക്കൊള്ളുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല.




