Uncategorized
റീൽസിനായി കുടിവെള്ള ടാങ്കിൽ ഇറങ്ങി കുളി; ആലപ്പുഴയിൽ യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് കുടിവെള്ള ടാങ്കിൽ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീൽസ് ചിത്രീകരിക്കുന്നതിനിടെ നാട്ടുകാരാണ് യുവാക്കളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവർ ഇറങ്ങി കുളിച്ചത്.




