കണ്ണൂർ: ശരീരത്തില്‍ പ്രകടമല്ലാത്ത ക്ഷയരോഗ സാധ്യത (ലേറ്റന്റ് ടിബി) കണ്ടുപിടിക്കുന്നതിനുള്ള ആധുനിക പരിശോധനാ സംവിധാനമായ ഇന്റര്‍ഫെറോണ്‍ ഗാമാ റിലീസ് അസെ (ഐജിആര്‍എ) ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബോറട്ടറി, പരിയാരം ഗവ. മെഡിക്കല്‍ കോളജ്, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പരിശോധന തുടങ്ങിയത്.
ശ്വാസകോശ ക്ഷയരോഗ മരുന്ന് കഴിക്കുന്നവരുമായി സമ്പര്‍ക്കത്തിലുള്ള അഞ്ചു മുതല്‍ 14 വയസു വരെയുള്ള 22 കുട്ടികളുടെ രക്തപരിശോധനയാണ് ആദ്യമായി നടത്തിയത്. ക്ഷയരോഗികളുമായി സമ്പര്‍ക്കത്തിലുള്ള കുട്ടികളുടെ പരിശോധനകള്‍ മൂന്ന് സെന്ററുകളിലും നടത്തി.
previous post