Uncategorized
KSRTC ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് റിമാൻഡിൽ

തൃശൂരിൽ KSRTC ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സവാദ് റിമാൻഡിൽ. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് നടപടി. നഗ്നതാ പ്രദർശനമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സവാദിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.ഇക്കഴിഞ്ഞ 14 നാണ് സംഭവം. തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ എത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തുന്നത്. പിന്നീട് പെൺകുട്ടി പ്രതികരിച്ചതിനു പിന്നാലെ ഇയാളെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവെക്കുകയും പേരാമംഗലം പൊലീസ് സ്റ്റേഷനിൽ കൈമാറാൻ ശ്രമിക്കവെ ബസിൽ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു.പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സവാദിനെ പൊള്ളാച്ചിയിൽ നിന്ന് പിടികൂടുന്നത്.




