Uncategorized

കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. 40 വയസുള്ള റസീനയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പറം സ്വദേശി റഫ്നാസ്, മുബഷിർ, ഫൈസൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച മൂന്നുപേരെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button