Uncategorized
നിലമ്പൂരിൽ പോളിങിന് തുടക്കം; സ്വരാജ് വോട്ട് ചെയ്യാനെത്തി; പലയിടത്തും ക്യൂവിൽ തിരക്ക്

നിലമ്പൂർ: നിലമ്പൂരിൽ പോളിങ്ങ് തുടങ്ങി. മാങ്കൂത്ത് സ്കൂളിലെ ബൂത്തിൽ അതിരാവിലെ വോട്ട് ചെയ്യാനെത്തി നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജ്. ക്യൂവിൽ വോട്ടർമാർക്കിടയിൽ കാത്തുനിൽക്കുകയാണ് സ്വരാജ്. സ്വരാജിന്റെ പിതാവും വോട്ട് ചെയ്യാനായി ക്യൂവിൽ നിൽക്കുന്നുണ്ട്.




