24.6 C
Iritty, IN
September 28, 2024
  • Home
  • kannur
  • വാഹന പണിമുടക്ക്: നാളത്തെ എസ്.എസ്.എൽ.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി………
kannur

വാഹന പണിമുടക്ക്: നാളത്തെ എസ്.എസ്.എൽ.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി………

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ചത്തെ എസ്.എസ്.എൽ.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ മാര്‍ച്ച് എട്ടാം തീയതിലേക്ക് മാറ്റിയതായി ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

എം.ജി സര്‍വകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. നാളെ കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങും. സ്വകാര്യ ബസ്സുകളും സമരത്തിൽ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ല. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്.

 

Related posts

അ​രി​യും കി​റ്റും വി​ത​ര​ണം ചെ​യ്യു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1789 പേര്‍ക്ക് കൂടി കൊവിഡ് : 1714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….

Aswathi Kottiyoor

ത​ല​ശേ​രി ഇരട്ടക്കൊലപാതകം: മൂന്നു പേർ കസ്റ്റഡിയിൽ; പ്രധാന പ്രതിക്കായി തെരച്ചിൽ

Aswathi Kottiyoor
WordPress Image Lightbox