കൊട്ടിയൂരിലെ മൂന്ന് വയസുകാരന്റെ മരണം; ‘നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു; പിതാവ്
കൊട്ടിയൂർ: ആംബുലൻസ് ഗതാഗതകുരുക്കിൽപ്പെട്ട് ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരൻ്റെ പിതാവ് പ്രജോഷ്. നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞെന്നും പിതാവ് പറഞ്ഞു.
ആശുപത്രിയിൽ പോകാൻ വാഹനങ്ങൾക്ക് പരമാവധി ശ്രമിച്ചു. എന്നാൽ ഗതാഗത കുരുക്ക് കാരണം ഏറെ വൈകിയാണ് ആംബുലൻസ് എത്തിയത്. ‘പരാതി നൽകിയാലും മരിച്ച കുട്ടിയെ തിരിച്ച് കിട്ടില്ലലോ’ എന്ന് പിതാവ്. കൊട്ടിയൂരിൽ ഗതാഗത കുരുക്കിൽ കുടുങ്ങിയത് കൊണ്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത്. പാൽചുരം കോളനിയിലെ പ്രജോഷ് – ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്.
ഞാറാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കൊട്ടിയൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും റോഡിലുണ്ടായ ഗതാഗത കുരുക്കിൽ 50 മിനിറ്റോളം ആംബുലൻസ്കു ടുങ്ങി പോകുകയായിരുന്നു.




