Uncategorized
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഇറാനിലെ കാങ്കൺ തുറമുഖത്തിലെ റിഫൈനറി ആക്രമിച്ചു

ഇറാനിലെ കാങ്കൺ തുറമുഖത്തിലെ റിഫൈനറിയിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ബുഷെർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിൽ റിഫൈനറിയിൽ ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.




