Uncategorized

പേടിക്കേണ്ട, ഇന്ന് കവചം മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും; സൈറണ്‍ മുഴങ്ങുക റെഡ്, ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഇന്ന് വൈകുന്നേരം സൈറണ്‍ മുഴങ്ങും. കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളാണ് മുഴങ്ങുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചതാണിത്.

ഇന്ന് വൈകുന്നേരം 03.30 ന് റെഡ് അലർട്ടുള്ള ജില്ലകളിൽ സൈറണ്‍ മുഴങ്ങും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ടുള്ളത്. വൈകുന്നേരം 04.00 നാണ് ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി സൈറണ്‍ മുഴങ്ങുക. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും റെഡ് അലർട്ടുണ്ട്. ജൂണ്‍ 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button