Uncategorized
ചിതാഭസ്മം നര്‍മദയില്‍ ഒഴുക്കി; അര്ജുന് മടങ്ങിയത് ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി; അനാഥരായി രണ്ട് കുഞ്ഞുങ്ങള്‍

ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി തന്റെ കുഞ്ഞുമക്കള്‍ക്കടുത്തേക്ക് എത്രയും പെട്ടന്ന് എത്തിച്ചേരാനുള്ള യാത്രയിലായിരുന്നു അര്ജുന് മനുഭായി പടോലിയ. എന്നാല്‍ അഹമ്മദാബാദ് വിമാനദുരന്തം ആ പിതാവിനെ മക്കള്‍ക്കടുത്തേക്ക് എത്തിച്ചില്ല. അമ്മയ്ക്ക് പിന്നാലെ നാലും എട്ടും വയസുള്ള ആ പെണ്‍കുട്ടികള്‍ക്ക് അച്ഛനെയും നഷ്ടപ്പെട്ടു.




