അറിയിപ്പുകൾ

1) ഓൺലൈൻ സെമിനാർ 12 ന്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ‘ഡിമെൻഷ്യ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ 12ന് രാവിലെ 10.30 മുതൽ 11.30 വരെ ഓൺലൈൻ സെമിനാർ നടത്തുന്നു. ഗൂഗിൾ മീറ്റിംഗിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന മലയാളം വെബ്ബിനാർ-ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. ഷാജി സി വി നേതൃത്വം നൽകും. സെമിനാർ ലിങ്ക് https://meet.google.com/bip-juco-cer. കൂടുതൽ വിവരങ്ങൾക്ക്: +91 8848683261, www.nidas.nish.ac.in/.
2) ബി.എച്ച്.എം.സി.ടി: 20 വരെ അപേക്ഷിക്കാം
സംസ്ഥാനത്തിലെ 2025-26 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിടി) കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി 20 വരെ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560361, 2560327.
3) എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമ
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33. ഫോൺ നം: 0471 2570471, 9846033001. https://app.srccc.in/register ലിങ്കിൽ അപേക്ഷിക്കാം. ജൂലൈ 20 നകം അപേക്ഷകൾ സമർപ്പിക്കണം. വിശദാംശങ്ങൾക്ക്: www.srccc.in
4)ബാച്ചിലർ ഓഫ് ഡിസൈൻ : 15 വരെ അപേക്ഷിക്കാം
സംസ്ഥാനത്തിലെ സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്കുള്ള പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി 15 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ ജൂൺ 29-ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 0471-2324396, 2560361, 2560327
5)ഇൻഡന്റ് രേഖപ്പെടുത്തണം
2025-26 അധ്യയന വർഷം സംസ്ഥാന സിലബസിലുള്ള സ്കൂളുകളിലേയ്ക്ക് പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് ആറാം പ്രവർത്തിദിന കണക്കനുസരിച്ച് അധികമായി വേണ്ടിവരുന്ന പാഠപുസ്തകങ്ങളുടെ ഇൻഡന്റ് 12 മുതൽ 17 വരെ തീയതികളിലായി ടിബിഎംഎസ് ടെക്സ്റ്റ് ബുക്ക് സൈപ്ലൈ സിസ്റ്റം മുഖേന ഓൺലൈനായി രേഖപ്പെടുത്തണം. വിശദമായ സർക്കുലർ https://education.kerala.gov.in ൽ ലഭിക്കും.
6)അഭിമുഖം
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളിൽ കരാർ നിയമനത്തിന് ജൂൺ 20 ന് അഭിമുഖം നടത്തും. എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂൺ 20 ന് രാവിലെ 10.30 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.
7)നിഷിൽ ഒഴിവ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് ഐ.ഇ.സി കണ്ടന്റ് റൈറ്റർ ആന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 7 നകം അപേക്ഷ സമർപ്പിക്കണം*. *കൂടുതൽ വിവരങ്ങൾക്ക്: http:/*/*nish.ac.in/others/career*.




