Uncategorized
അഞ്ച് ദിവസങ്ങൾക്ക് ശേഷം തലപൊക്കി സ്വർണവില, കുതിപ്പിൽ അമ്പരന്ന് ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ആറ് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. പവന് 600 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 72,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,160 രൂപയാണ്.
ജൂൺ ആദ്യ ആഴ്ച 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. എന്നാൽ രണ്ടാമത്തെയാഴ്ച 1480 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 75 രൂപ ഉയർന്നു. ഇന്നത്തെ വില 9020 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 60 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7400 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.




