Uncategorized
ശ്രീചിത്രയിലെ പ്രതിസന്ധി; ഉപകരണങ്ങൾ എത്തിക്കാൻ അമൃത് ഫാർമസി; രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധി പരിഹരിക്കാൻ നീക്കം സജീവം. എച്ച് എൽ എല്ലിന് കീഴിലുള്ള അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും.
മാറ്റിവെച്ച ശസ്ത്രക്രിയകൾ ഒരാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. അമൃത് ഫാർമസി അധികൃതരും ഡയറക്ടർ വിളിച്ച യോഗത്തിൽ പങ്കെടുത്തു. മാധ്യമങ്ങളിൽ വരുന്ന അത്രയും ഭീമാകരമായ പ്രശ്നങ്ങൾ ഇല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. എളുപ്പത്തിൽ പരിഹരിക്കാവുന്ന വിഷയമാണ്.




