Uncategorized
എസ് എസ് എൽ സി, പ്ലസ് ടു, മദ്രസ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

പേരാവൂർ: പേരാവൂർ തറാൽ കുടുംബം- ‘ഒന്നാണ് നമ്മൾ’ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,
പ്ലസ് ടു, മദ്രസ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ആദരം നൽകി.
തറാൽ ഈസ അധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വ:സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗര സഭ കൗൺസിലർ വി പി അബ്ദുൽ റഷീദ്, തറാൽ നാസർ, തറാൽ അസ്ലം വേങ്ങട്, എം കെ മുഹമ്മദ് വിളക്കോട്, മനോജ് അമ്മ എന്നിവർ സംസാരിച്ചു.




