Uncategorized
ഇരിട്ടിയിൽ കോഴി വണ്ടി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

ഇരിട്ടി: കോഴി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ലോറി ഡ്രൈവർ കൂട്ടുപുഴ സ്വദേശി സജേഷിനെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നാട് കുന്നിറക്കത്തിൽ വെച്ചാണ് അപകടം. മൈസൂരിൽ നിന്നും വലിയന്നൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിയുകയായിരുന്നു.




