20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • വ​​​​യ​​​​നാ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ന് 140 ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു
Kerala

വ​​​​യ​​​​നാ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ന് 140 ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു

മാ​​​​ന​​​​ന്ത​​​​വാ​​​​ടി ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങു​​​​ന്ന വ​​​​യ​​​​നാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​നാ​​​​യി 140 ത​​​​സ്തി​​​​ക സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ 115 അ​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ളും 25 അ​​​​ന​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യ​​​​ത്.

മാ​​​​ന​​​​ന്ത​​​​വാ​​​​ടി ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യാ​​​​ക്കി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു​​സ​​​​മീ​​​​പം നി​​​​ർ​​​​മി​​​​ച്ച മൂ​​​​ന്നുനി​​​​ല കെ​​​​ട്ടി​​​​ടം അ​​​​ധ്യ​​​​യ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കും. ആ​​​​ദ്യ വ​​​​ർ​​​​ഷ ക്ലാ​​​​സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ച്ച​​​​ത്.

 

പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ, പ്ര​​​​ഫ​​​​സ​​​​ർ -6 , അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ -21, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ-28, സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ്-27, ട്യൂ​​​​ട്ട​​​​ർ/ ജൂ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ്-32 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ൾ. സീ​​​​നി​​​​യ​​​​ർ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ, അ​​​​ക്കൗ​​​​ണ്ട്സ് ഓ​​​​ഫീ​​​​സ​​​​ർ, ജൂ​​​​നി​​​​യ​​​​ർ ലാ​​​​ബ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, സി​​​​എ, സ​​​​ർ​​​​ജ​​​​ന്‍റ്, സ്വീ​​​​പ്പ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യാ​​​​ണ് 25 അ​​​​ന​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ളു​​​​മാ​​​​ണ് സൃ​​​​ഷ്ടി​​​​ച്ച​​​​ത്. വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ പു​​​​തി​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് കി​​​​ഫ്ബി വ​​​​ഴി 300 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​മെ​​​​ന്ന് ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

Related posts

ബസ് വാങ്ങൽ നിർത്തി! സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാൻ കെഎസ്ആർടിസി ധാരണ

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ഴ് പേ​ർ​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ ര​ക്ഷാ പ​ഥ​ക് പു​ര​സ്കാ​രം

Aswathi Kottiyoor

14.34 ലക്ഷം കണക്‌ഷൻ ഇതിനകം നൽകി, 36 പഞ്ചായത്തിൽ എല്ലാ വീട്ടിലും കണക്‌ഷൻ 39 ലക്ഷം വീട്ടിൽക്കൂടി കുടിവെള്ള കണക്‌ഷൻ ; ജൽജീവൻ മിഷൻ അടുത്തമാസം പൂർത്തിയാകും.

Aswathi Kottiyoor
WordPress Image Lightbox