Uncategorized

എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു പ്രോജക്ട് ഉദ്ഘാടനം ചെയ്തു

കബനിഗിരി : എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു പ്രോജക്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ എഴുത്തിന്റെയും വായനയുടെയും പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് 2025- 26 അധ്യായന വർഷം മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പ്രോജക്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം കബനിഗിരി സെൻറ് മേരീസ് എ.യു.പി സ്കൂളിൽ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സ്കൂൾ മാനേജർ റവ.ഫാ. ജോണി കല്ലുപുര നിർവഹിച്ചത്. ചടങ്ങിന് എച്ച് എം ജെയ്മോൾ തോമസ് സ്വാഗതം പറയുകയും, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശാന്തിനി പ്രകാശൻ, പി.ടി.എ.പ്രസിഡൻറ് അനിൽ കെവി ,മദർ പി.ടി.എ പ്രസിഡണ്ട് സ്റ്റെഫി ലിജു എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും ,സ്റ്റാഫ് സെക്രട്ടറി ശലഭ ലൂയിസ് നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button