Uncategorized

അടക്കാത്തോട് മൃഗാശുപത്രിക്ക് സമീപം മാലിന്യക്കെട്ടുകൾ : മാലിന്യം തള്ളിയവർക്കെതിരെ നടപടി

കേളകം: അടക്കാത്തോട് ടൗണിൽ മൃഗാശുപത്രിക്ക് സമീപം
മാലിന്യം തള്ളി. റോഡിനോട് ചേർന്ന ഭാഗത്ത് ചാക്കുകളിൽ നിറച്ച് തള്ളിയ മാലിന്യക്കെട്ടുകൾ കേളകം പഞ്ചായത്ത് ആരോഗ്യ കാര്യസ്ഥിരം സമിതി അദ്യക്ഷൻ സജീവൻ പാലുമി, വാർഡ് മെമ്പർ ഷാന്റി സജി എന്നിവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യ ചാക്കുകളിൽ നിന്ന് മൂന്ന് ആളുകളെ സംബന്ധിച്ച തെളിവുകൾ കണ്ടെത്തി.മാലിന്യം നിക്ഷേപിച്ച ചാക്കിൽ നിന്ന് പഴയ എ ടി.എം കാർഡ്, ആൽബത്തിലെ ഫോട്ടോ, മരുന്നു വാങ്ങിയ ബില്ല് എന്നിവയാണ് ലഭിച്ചത്.ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തുന്നതിന് നടപടിക്കായി പഞ്ചായത്ത് അധികൃതർ ഹെൽത്ത് ഇൻസ്പെപെക്ടർക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. പഞ്ചായത്തിന്റെറെ വിവിധ ഭാഗങ്ങളിൽ ഡങ്കിപ്പനിയും പടരുന്ന സാഹചര്യത്തിൽ.മാലിന്യ നിക്ഷേപം നടത്തിയവർക്കെതിരെ പിഴ ചുമത്തി നടപടിയുണ്ടാവുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button